പീച്ചി
ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് പീച്ചി ദർശന ഒഡിറ്റോറിയത്തിൽ ആരംഭിച്ചു. ‘സംഘടന, സംഘാടനം’ എന്ന വിഷയത്തിൽ ക്ലാസെടുത്ത് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ആർ എൽ ശ്രീലാൽ അധ്യക്ഷനായി. വി പി ശരത്ത് പ്രസാദ്, എൻ വി വൈശാഖൻ, എം എസ് പ്രദീപ് കുമാർ, ഗ്രീഷ്മ അജയഘോഷ് എന്നിവർ സംസാരിച്ചു. ‘സാർവദേശീയ രംഗത്തെ പുതിയ പ്രവണതകൾ’ വിഷയത്തിൽ ഡോ. പി ജെ വിൻസെന്റ്, മാർക്സിയൻ ദർശനം വിഷയത്തിൽ ശ്രീജിത് ശിവരാമൻ, ‘ലിംഗനീതിയുടെ ചരിത്രവും വർത്തമാനവും’ വിഷയത്തിൽ ഡോ. കെ എൻ ഗണേഷ് എന്നിവർ ക്ലാസെടുത്തു. കലാപരിപാടികളും അവതരിപ്പിച്ചു.
ഞായർ രാവിലെ 9.30ന് ‘ഇന്ത്യൻ വർഗീയതയുടെ രാഷ്ട്രീയ പരിണാമം’ വിഷയത്തിൽ പി എസ് ശ്രീകല, മാധ്യമങ്ങളുടെ രാഷ്ട്രീയം–- -കെ ജയദേവൻ, സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത –- സി സുമേഷ് എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..