തൃശൂർ
തൃശൂർ ഗവ. എൻജി. കോളേജിൽ മുൻ എംഎൽഎ വി എസ് സുനിൽ കുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച ക്യാന്റീൻ കെട്ടിടവും 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച മഴ വെള്ളസംഭരണിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധിയുടെ സാധ്യതകൾ എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറിവുകൾ സാധാരണ ജനജീവിതത്തെ പരിവർത്തനപ്പെടുത്തണമെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. അതിനാണ് 1000 കോടി രൂപ സംസ്ഥാന ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.
സി-മെറ്റിന് വേണ്ടി കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ച എസ്പിആർ ക്യാരക്ടറൈസേഷൻ അപ്പാരറ്റസിന്റെ സ്വിച്ച് ഓൺ മന്ത്രി നിർവഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
വി എസ് സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, എക്സി. എൻജിനിയർ പി വി ബിജി, കോളേജ് പ്രിൻസിപ്പൽ രജിനി ഭട്ടതിരിപ്പാട്, ഡോ. പി പി ശിവൻ, എൻ എ ഗോപകുമാർ, ഡോ. എസ് എൻ പോറ്റി, പി കൃഷ്ണകുമാർ, പി കെ ആൽവിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..