05 December Thursday

ഷാഫിയേയും 
രാഹുലിനേയും 
ന്യായീകരിച്ച്‌ 
വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
ചേലക്കര
പാലക്കാട്‌ എൽഡിഎഫ്‌  സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനോട്‌ കല്യാണ വീട്ടിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും നടത്തിയ പെരുമാറ്റം ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. അവരെ താൻ കുറ്റം പറയില്ലെന്നും ഒരുമിച്ച് പ്രവർത്തിച്ചവർ രണ്ടുതട്ടിൽ ആയപ്പോൾ ആണല്ലോ ഇങ്ങനെ സംഭവിച്ചതെന്നും സതീശൻ പറഞ്ഞു. അതൊക്കെ ഓരോരുത്തരുടെ പെരുമാറ്റ രീതിയാണ്. 
    അവർ നിഷ്കളങ്കരായതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്. താങ്കൾ അങ്ങനെ പെരുമാറുമോ എന്ന് ചോദ്യത്തിന്   താൻ അത്ര നിഷ്കളങ്കൻ അല്ലെന്നായിരുന്നു  സതീശന്റ മറുപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top