ad
Deshabhimani

അഴീക്കോട് –- മുനമ്പം 
ബോട്ട് സർവീസ് ഉടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:25 PM | 0 min read

കൊടുങ്ങല്ലൂർ
പാലം നിർമാണത്തെ തുടർന്ന് നിർത്തിവെച്ച അഴീക്കോട്–--മുനമ്പം ബോട്ട് സർവീസ് ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി മുനമ്പത്ത് സ്വകാര്യ വ്യക്തി അനുവദിച്ചുതന്ന സ്ഥലത്ത് ബോട്ട് ജെട്ടി നിർമിക്കുന്നതിന് പുഴയിലെ മണൽ നീക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിന് ശേഷം ബോട്ടിലേക്ക് കടക്കുന്നതിനുള്ള പാലവും നിർമിക്കും. 
തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിന്റെ  നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തനത് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മുൻകൂര്‍ അനുവദിച്ചാണ് ജെട്ടി നിർമാണം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫെറിക്ക് വേണ്ടി സ്ഥലം കണ്ടെത്തി വാടകയ്ക്ക് സ്ഥലം എടുത്തു, മുൻകുറായി ഒരു ലക്ഷം രൂപയുംനൽകി.
2025-ൽ പാലം ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് നിർമാണം പുരേ​ഗമിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home