22 September Tuesday

ശക്തൻ മാർക്കറ്റിൽ 6 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

തൃശൂർ
ശക്തൻ മാർക്കറ്റിൽ ആറ്‌പേർക്ക്‌ കൂടി കോവിഡ്. ഇതോടെ ശക്തൻ ക്ലസ്‌റ്ററിൽ രോഗബാധിതരുടെ എണ്ണം 21 ആയി.  ശക്തനിലും ജയ്‌ഹിന്ദ് ‌മാർക്കറ്റിലും  ചൊവ്വാഴ്ചയും പരിശോധന തുടരും.   ശക്തൻ മാർക്കറ്റിൽ  തിങ്കളാഴ്ച 424 പേർക്കാണ്‌ ആന്റിജൻ ടെസ്റ്റ് നടത്തിയത്‌. ഇതിലാണ് ആറ്‌ പേർക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യക്കും മക്കൾക്കും കോവിഡ്‌ പോസിറ്റീവായിട്ടുണ്ട്‌.
പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമാണ്‌ കോവിഡ്‌ പോസിറ്റീവായത്‌. ഒരു പെട്ടിഓട്ടോ ഡ്രൈവർക്കും  രോഗം ബാധിച്ചു.  
  ശക്തനിൽ വഴിയോര കച്ചവടക്കാർക്കായി പണിതിട്ടുള്ള വിശാലമായ കെട്ടിടത്തിലാണ് സാമൂഹിക അകലം പാലിച്ച് പരിശോധന നടത്തുന്നത്. ഇതേ കേന്ദ്രത്തിൽ രാത്രി പച്ചക്കറി വാഹനങ്ങൾ അണുവിമുക്തമാക്കുന്നുണ്ട്. അതിനാൽ കേന്ദ്രം അണുവിമുക്തമാക്കാനും എളുപ്പമാണ്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top