11 August Tuesday

മുസിരിസ് പൈതൃക പദ്ധതി: ആരാധനാലയങ്ങൾക്ക്‌ 3.29 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

കൊടുങ്ങല്ലൂർ

വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുസിരിസ്‌ പൈതൃക പദ്ധതിക്ക് സർക്കാർ 3.29 കോടി രൂപ അനുവദിച്ചു. പദ്ധതി പ്രദേശങ്ങളിൽ വരുന്ന കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, കീഴ്ത്തളി ശിവക്ഷേത്രം, എസ്എൻ പുരം നെൽപിനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൃപ്പേക്കുളം ശിവക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, അഴിക്കോട് മാർത്തോമാ പള്ളി, കോട്ടക്കാവ് പള്ളി തുടങ്ങി മുപ്പതോളം ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ  വികസനത്തിനായാണ് തുക അനുവദിച്ചത്. 
സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സൗരോർജ വിളക്കുകൾ, പടിവാതിലുകൾ, സൈക്കിൾ പാർക്കിങ് ഷെഡുകൾ, മാലിന്യ നിക്ഷേപിണി തുടങ്ങിയവ തുകയുപയോഗിച്ച്‌ നിർമിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top