11 August Tuesday

പറഞ്ഞ വാക്ക്‌ പാലിച്ച്‌ മന്ത്രി; 26 കുടുംബങ്ങൾക്ക്‌ വീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

ശിലാസ്ഥാപനത്തിനെത്തിയ മന്ത്രി എ സി മൊയ്‌തീനോട്‌ കുടുംബാംഗങ്ങൾ സന്തോഷം പങ്കിടുന്നു -

കാട്ടകാമ്പാൽ

പതിമൂന്ന്‌ ഇരട്ടവീടുകൾ, 26 കുടുംബങ്ങൾ. കാട്ടകാമ്പാൽ  പെങ്ങാമുക്ക് ഹൈസ്കൂളിന് സമീപം 14‐-ാം വാർഡിൽ ഒറ്റവീടെന്ന ഇവരുടെ സ്വപ്നങ്ങൾക്ക് വർഷങ്ങളുടെ പഴക്കം. പഴയ ലക്ഷംവീട് പദ്ധതി പ്രകാരം 100 രൂപയോടൊപ്പം പഞ്ചായത്തിൽ അപേക്ഷ നൽകി അനുവദിച്ചു കിട്ടിയ എട്ടു സെന്റിൽ ഇരട്ടവീടുകൾ. താന്നിക്കൽ പരേതനായ കുരിയാക്കുവിന്റെ ഭാര്യ സാറാമ്മയും മകൾ ആനിയുമടക്കം നിരവധി കുടുംബങ്ങൾ ഇന്നും പഴയ താമസക്കാർ. കുന്നംകുളത്തിന്റെ  ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എ സി മൊയ്തീൻ     കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനായി കോളനി സന്ദർശിക്കുന്നതിനിടെ
അവർ അവരുടെ ആഗ്രഹവുമായി  മന്ത്രിയെ  സമീപിച്ചു. 26 വീട് പണിതു നൽകുക എന്നത് ഏറെ പ്രയാസകരമാണ് എന്നറിയാമായിരുന്നിട്ടും "നമുക്ക് ശ്രമിക്കാം; വീടുണ്ടാവും’    നൽകിയ വാക്ക്  മന്ത്രി മറന്നില്ല.  കെട്ടിട നിർമാതാക്കളുടെ ദേശീയ സംഘടനയായ ക്രെഡായ്   ഭാരവാഹികളോട് ഇക്കാര്യം ചർച്ച ചെയ്‌തു.   സിഎസ്ആർ ഫണ്ടുപയോഗിച്ച്   പ്രവർത്തനം ഏറ്റെടുക്കാമെന്ന് അവർ ഉറപ്പു നൽകി. മാസങ്ങൾക്കകം പ്രവർത്തനം യാഥാർഥ്യമായി.       ആർദ്രം എന്ന പദ്ധതിയിലൂടെയാണ്‌  26 വീടുകൾ   സൗജന്യമായി  നിർമ്മിച്ചു നൽകുന്നത്‌. മന്ത്രി എ സി മൊയ്തീൻ  ശിലാസ്ഥാപനം നിർവ്വഹിച്ചു.
ഉപഭോക്താക്കാൾ വഞ്ചിതരാകാതിരിക്കാൻ സുതാര്യമായ കെട്ടിട നിർമാണ ചട്ടങ്ങൾ നിക്ഷേപകരെ സംസ്ഥാനത്തേക്ക് കൂടുതൽ ആകർഷിക്കുമെന്ന് മന്ത്രി  പറഞ്ഞു.  ക്രെഡായ് കേരള ജനറൽ കൺവീനർ രഘു ചന്ദ്രൻ നായർ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ സദാനന്ദൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ഗീത സതീശൻ, വാർഡംഗം അനിത മുരളി എന്നിവർ സംസാരിച്ചു. ക്രെഡായ് ജില്ലാ പ്രസിഡന്റ്‌ എ എ അബ്ദുൾ ലത്തീഫ് സ്വാഗതവും സെക്രട്ടറി കെ രാജീവ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top