03 August Monday
ആദർശിന്‌ അന്ത്യാഞ്ജലി

താന്ന്യം കൊല: ആർഎസ്‌എസുകാർ പിടിയിലെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

താന്ന്യത്ത്‌ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ ആദർശിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ റീത്ത്‌ സമർപ്പിക്കുന്നു

അന്തിക്കാട്

താന്ന്യത്ത്  യുവാവിനെ‌  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  പ്രതികളായ ആർഎസ്‌എസ്‌ സംഘം പിടിയിലായതായി സൂചന. എട്ടുപേർ  അന്തിക്കാട് പൊലീസിന്റെ  കസ്റ്റഡിയിലുള്ളതായാണ്‌ വിവരം. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്‌. 
വ്യാഴാഴ്ചയാണ്‌ വീടിന് സമീപത്തുവച്ച്‌ കാറിലെത്തിയ സംഘം താന്ന്യം കുറ്റിക്കാട്ട് സുരേഷിന്റെ  മകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ആദർശിനെ(29) വെട്ടി കൊലപ്പെടുത്തിയത്‌. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന വാഹനം ചെന്ത്രാപ്പിന്നിയിൽ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികളെ  വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടി ശനിയാഴ്ച രാവിലെ ഡിഐജി അന്തിക്കാടെത്തുമെന്നും സൂചനയുണ്ട്. പ്രദേശത്ത്‌  കനത്ത പൊലീസ് കാവലുണ്ട്.  പ്രധാന ജങ്‌ഷനുകളെല്ലാം  നിരീക്ഷണത്തിലാണ്.
ആദർശിന്റെ മൃതദേഹം നേതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 
മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്‌ച രാത്രി ഏഴോടെയാണ്‌ മൃതദേഹം വീട്ടിലെത്തിച്ചത്‌. അന്തിക്കാട്‌ നിന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക്‌കമ്മിറ്റി നേതൃത്വത്തിൽ ബൈക്ക്‌ റാലിയോടെ മൃതദേഹത്തെ അനുഗമിച്ചു. നിരവധി പേർ അന്ത്യാഞ്‌ജലിയർപ്പിക്കാനെത്തി. സിപിഐ എം ജില്ലാസെക്രട്ടറി എം എം വർഗീസ്‌, സംസ്ഥാനകമ്മിറ്റി അംഗം എൻ ആർ ബാലൻ, ജില്ലാസെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ശ്രീനിവാസൻ, പി ആർ വർഗീസ്‌, പി എം അഹമ്മദ്‌, ഗീത ഗോപി എംഎൽഎ, മഹിളാ അസോ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ ആർ വിജയ, ജില്ലാ പ്രസിഡന്റ്‌ ഗിരിജാദേവി,‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ്‌,  പ്രസിഡന്റ്‌ കെ വി രാജേഷ്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ്‌ സംഗീത്‌ തുടങ്ങിയവർ വീട്ടിലും മെഡിക്കൽകോളേജിലുമായെത്തി അന്ത്യോപചാരമർപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top