21 August Wednesday

കണ്ണംകുളം പുനരുദ്ധാരണം അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
ചാലക്കുടി  
ഇറിഗേഷൻ ക്വാർട്ട്വേഴ്‌സിന് സമീപത്തെ കണ്ണംകുളത്തിന്റെ പുനരുദ്ധാരാണ പ്രവർത്തികൾ അവസാനഘട്ടത്തിലെത്തി .  പ്രവർത്തികൾക്കായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ നിന്നും 63.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.   അടിഞ്ഞ് കൂടിയ ചെളിയടക്കമുള്ള മാലിന്യം നീക്കം ചെയ്ത് കുളത്തിന്റെ ആഴം കൂട്ടി.   കരിങ്കൽ ഭിത്തികൾ കെട്ടി. കുളത്തിന് മുകളിൽ സംരക്ഷണ ഭിത്തിയും ഹാൻഡ‌് റെയിലും സ്ഥാപിച്ചു. കുളത്തിലേക്കുള്ള പടവുകളും കെട്ടിയൊരുക്കി. കനാലിൽ നിന്നുള്ള വെള്ളം കുളത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കാനായി ഫിൽറ്റർ ബെഡും നിർമിച്ചിട്ടുണ്ട്. കുളം നിറയുമ്പോൾ വെള്ളം പുറത്തേക്ക് പോകുന്നതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുളത്തിന്റെ ആഴം കൂട്ടിയതോടെ കുളത്തിൽ വേനലിൽ പോലും വെള്ളം നിറഞ്ഞു. മഴവെള്ളം കൂടിയായതോടെ കുളം നിറഞ്ഞു.  സോളാർ പാനൽ സ്ഥാപിച്ച് കുളത്തിന് ചുറ്റം വെളിച്ചമൊരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി കെഎൽഡിസി യിലേക്ക് അപേക്ഷ നൽകി. കുളത്തിൽ മത്സ്യകൃഷി നടത്താനും പദ്ധതിയുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top