23 August Friday
അവലോകന യോഗം ചേർന്നു

ചാലക്കുടി റീജണൽ സയൻസ‌് സെന്റർ പ്ലാനിറ്റോറിയം നവംബറിൽ തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
ചാലക്കുടി
റീജിയണൽ സയൻസ‌് സെന്ററിന്റേയും പ്ലാനറ്റോറിയത്തിന്റേയും നിർമാണ അവലോകനയോഗം മന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്നു. ബി ഡി ദേവസിഎംഎൽഎ , ഡോ. ഉഷ ടൈറ്റസ‌് , ഡയറക്ടർ അരുൾ ജെറാൾഡ‌് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സയൻസ‌് സെന്ററിന്റെ മുഖ്യ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചതായും പ്ലാനറ്റേറിയം കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതായും  ഡയറക്ടർ യോഗത്തിൽ അറിയിച്ചു.  ത്രീഡി തിയറ്റർ പൂർത്തിയായി. പോപ്പുലർ സയൻസ‌് ഗ്യാലറി, വാനനിരീക്ഷണ സംവിധാനം, അനുബന്ധ ഉപകരണങ്ങൾ എന്നിവ രണ്ട‌്മാസത്തിനകം പൂർത്തീകരിക്കും. 
ഹാബിറ്റാറ്റിന‌് നൽകാനുള്ള തുക നൽകുന്നതിന‌് നടപടി സ്വീകരിക്കുമെന്നും, എൻജിനിയറിങ‌് വിഭാഗത്തിൽ ആവശ്യമായ സ‌്റ്റാഫിനെ താൽക്കാലികമായി ഉടൻ നിയമിക്കുന്നതിനും ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി യോഗത്തിൽ  വ്യക്തമാക്കി. നിർമാണങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും മന്ത്രി നിർദേശിച്ചു. സെപ‌്തംബർ 30ന‌് നിർമാണം പൂർത്തീകരിച്ച‌് കെട്ടിടം കൈമാറാൻ കഴിയുമെന്ന‌് ആർക്കിടെക്ട‌് ശങ്കർ യോഗത്തെ അറിയിച്ചു. നവംബർ ഒന്നിന‌് ഉദ‌്ഘാടനം നടത്താനാവുന്ന തരത്തിൽ നിർമാണം പൂർത്തീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top