04 July Saturday

ബ്ലോക്ക് പഞ്ചായത്തംഗം കോവിഡ്‌ വ്യാപനത്തിന് വഴിയൊരുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

കല്ലൂർ

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ   സന്ദർശിച്ച്‌ ബ്ലോക്ക് പഞ്ചായത്ത് അംഗം രോഗവ്യാപനത്തിന് വഴിയൊരുക്കുന്നതായി പരാതി. സംഭവത്തിൽ വീണ്ടും സന്ദർശനത്തിനെത്തിയ  ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ നാട്ടുകാർ തടഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ പ്രിബനൻ ചുണ്ടേലിപറമ്പിലിനെയാണ് നാട്ടുകാർ തടഞ്ഞത്‌. കഴിഞ്ഞ 28ന് മഹാരാഷ്ട്രയിൽനിന്നെത്തിയ കുടുംബം ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഹോം ക്വാറെന്റൈനിൽ കഴിയുന്നതിനിടെയാണ് ഇവിടെ പ്രിബനൻ നിത്യസന്ദർശകനായത്. 
കഴിഞ്ഞ ദിവസം വീട് സന്ദർശിക്കാനെത്തിയ ഇദ്ദേഹത്തെ നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. പൊതുജനങ്ങൾക്കിടയിൽ രോഗവ്യാപനത്തിന് വഴിയൊരുക്കാൻ ശ്രമിച്ച പ്രിബനനെതിരെ നടപടിയെടുക്കണമെന്നും ഇദ്ദേഹത്തെ ക്വറെന്റൈനിൽ വിടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top