04 July Saturday

വൃക്ഷത്തൈ നടീല്‍ വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

 

തൃശൂർ
പരിസ്ഥിതി ദിനമായ അഞ്ചിന് സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ വൃക്ഷത്തൈ നടീൽ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് തൈ നടീൽ പരിപാടി നടത്തുക.  
പാർടി ഘടകങ്ങൾ തൈകളുടെ പരിപാലനവും ഏറ്റെടുക്കും. പാർടി ഓഫീസ് കോമ്പൗണ്ടുകളിലും പാർടി അംഗങ്ങളുടെയും പ്രവർത്തകരുടെയും വീട്ടുവളപ്പിലുമാണ് തൈ നടുക. 
ജില്ലാതല ഉദ്ഘാടനം വിയ്യൂരിൽ മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. 
ജില്ലാ സെക്രട്ടറി എം എം വർഗീസ് മണ്ണുത്തി ഏരിയയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ ഇരിങ്ങാലക്കുടയിലും പി കെ ബിജു കുന്നംകുളത്തും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഒല്ലൂരിലും നടീൽ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്–- ചാലക്കുടി, മുരളി പെരുനെല്ലി എംഎൽഎ–- മണലൂർ, കെ കെ രാമചന്ദ്രൻ–- കൊടകര, കെ വി അബ്ദുൾഖാദർ എംഎൽഎ–- ചാവക്കാട്, സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരി–- പി കെ ഡേവിസ്–- മാള, പി കെ ഷാജൻ–- ചേർപ്പ്,  ബാബു എം പാലിശേരി–- പുഴയ്ക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ വാസു–- ചേലക്കര, മേരി തോമസ്–- നാട്ടിക, കെ ആർ വിജയ–- കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വൃക്ഷതൈകൾ നടും.
പരിപാടി വിജയിപ്പിക്കാൻ എല്ലാ  പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top