15 May Saturday

ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

തൃശൂർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് കലക്ടർ എസ് ഷാനവാസ്. 
സർക്കാർ നിർദേശ  പ്രകാരം വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറുകൾ അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ 1600 സിലിണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യവസായികാവശ്യത്തിനുള്ള സിലിണ്ടറുകൾ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിട്ടു നൽകാൻ സ്ഥാപന ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സിലിണ്ടറുകൾ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു. മെഡിക്കൽ കോളേജിലെ ഓക്‌സിജൻ പ്ലാന്റ് ഉടനെ പ്രവർത്തനം ആരംഭിക്കും. 
കൂടുതൽ ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യത്തോടെ ബഡ്ഡുകൾ ഉറപ്പാക്കും. ജില്ലയിലെ ആശുപത്രികളിൽ 50 ശതമാനം ബഡ്ഡുകൾ മാറ്റിവെയ്‌ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  ജില്ലയിൽ കോവിഡിന്റെ രണ്ടാം വരവ് അതിവേഗത്തിലാണ്. 
കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം കൃത്യമായി പാലിക്കണം. 
വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആളുകൾ കൂട്ടംകൂടാനിടയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരോധനമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top