15 May Saturday

എല്‍ഡിഎഫ്‌ 
2.40 ലക്ഷം ഭൂരിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

തൃശൂർ 

 നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ  എൽഡിഎഫിന്  2,40,794 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. 8,53,467 വോട്ട് എൽഡിഎഫിന് ലഭിച്ചപ്പോൾ യുഡിഎഫിന് 6,12,673 വോട്ടാണ് ലഭിച്ചത്.  എൻഡിഎ 3,30,452 വോട്ടാണ് ലഭിച്ചത്. ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ലും ഇത്തവണയും വിജയിച്ചാണ് എൽഡിഎഫ് തേരോട്ടം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ പിടിച്ചെടുത്തു. എന്നാൽ 1057  വോട്ടിന്റെ വ്യത്യാസത്തിൽ ചാലക്കുടി നഷ്ടമായി. ഈ മണ്ഡലത്തിൽ ബിജെപിക്ക്  ഒമ്പതിനായിരത്തോളം വോട്ട് കുറഞ്ഞു. വോട്ട് യുഡിഎഫിന് മറിച്ചുകൊടുത്തതായാണ് സൂചന.  ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന് 2,09,156 വോട്ടും എൻഡിഎക്ക് 92,740വോട്ടും കുറഞ്ഞു. 2016നേക്കാൾ യുഡിഎഫിന് 40,658 വോട്ടും എൻഡിഎക്ക് 43,948 വോട്ടും കുറഞ്ഞു.
 തപാൽവോട്ടടക്കം ഇരിങ്ങാലക്കുട-1,55,179, ചേലക്കര- 1,53,315, വടക്കാഞ്ചേരി-1,69,861, 
ഗുരുവായൂർ-1,46,759, കുന്നംകുളം-1,54,831, നാട്ടിക-1,53,554, മണലൂർ-1,67,502, കൈപ്പമംഗലം-1,36,083, കൊടുങ്ങല്ലൂർ-1,48,902, ഒല്ലൂർ- 1,56,171, പുതുക്കാട്-1,56,283, 
തൃശൂർ-1,29,237, ചാലക്കുടി-1,43,154 എന്നിങ്ങനെയാണ്‌ പോൾ ചെയ്‌ത വോട്ട്‌.   യുഡിഎഫിനേക്കാൾ 12 ശതമാനം അധികംവോട്ടാണ് എൽഡിഎഫ് നേടിയത്. എൻഡിഎ വോട്ട് 16.76 ശതമാനമായി കുറഞ്ഞു. 
ജില്ലയിൽ ചേലക്കര, ഗുരുവായൂർ, കൈപ്പമംഗലം  മണ്ഡലങ്ങളിൽ എൽഡിഎഫ് 50 ശതമാനത്തിലധികം വോട്ട് നേടി. 
വർഷങ്ങളായി ഇടതുപക്ഷത്തോട്‌ ആഭിമുഖ്യം പുലർത്തിയ ചരിത്രമാണ്‌ തൃശൂരിനുള്ളത്. 2015–-ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളും എൽഡിഎഫ്‌ ഭരണത്തിലായിരുന്നു. തുടർന്ന്‌ 2016–ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13–-ൽ 12 സീറ്റിലും എൽഡിഎഫ്‌ വിജയമാവർത്തിച്ചു. 2020–-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷനും ജില്ലാ പഞ്ചായത്തും, 86 ഗ്രാമപഞ്ചായത്തുകളിൽ 69ഉം 16 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 13ഉം ഏഴ്‌ മുനിസിപ്പാലിറ്റികളിൽ അഞ്ചും എൽഡിഎഫ്‌ ഭരണത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top