07 June Sunday
യാത്ര സൗജന്യം

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 5 കെഎസ്ആര്‍ടിസി ബസുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

ആരോഗൃപ്രവർത്തകർക്ക് യാത്രചെയ്യുന്നതിനുവേണ്ടി കെഎസ്ആർടിസി സർവീസ് തുടങ്ങിയ ബസ് ത്യശൂർ എം ഒ റോഡിലൂടെ കടന്നുപോയപ്പോൾ

തൃശൂർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സൗകര്യാർഥം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  നാല് കെഎസ്ആർടിസി ബസ് കൂടി  സൗജന്യ സർവീസ് നടത്തും. നേരത്തേ ചാലക്കുടിയിൽനിന്ന്‌ ഒരു ബസ് സർവീസ് നടത്തിയിരുന്നു.  വെള്ളിയാഴ്ച പുതുക്കാടുനിന്നും സർവീസ് ആരംഭിച്ചു. കൊടുങ്ങല്ലൂർ, ചേലക്കര, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകൾ ശനിയാഴ്ച ആരംഭിക്കും.  
കൊടുങ്ങല്ലൂരിൽനിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ്    തൃശൂർ വഴി എട്ടിന് മെഡിക്കൽ കോളേജിൽ എത്തും.    ചേലക്കരയിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് എട്ടിന് മെഡിക്കൽ കോളേജിൽ എത്തും.   കുന്നംകുളത്തുനിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ബസ് തൃശൂർ വഴി എട്ടിന് മെഡിക്കൽ കോളേജിലെത്തും. ഈ മൂന്ന് ബസുകളും പകൽ 3.30ന് തിരിച്ച്  പുറപ്പെടും. പുതുക്കാടുനിന്നും രാവിലെ  ഏഴിന് പുറപ്പെടുന്ന   ബസ് തൃശൂർ വഴി മെഡിക്കൽ കോളേജിലെത്തും. പകൽ രണ്ടിന് തിരിച്ചു പുറപ്പെടും. 
സർക്കാർ നിർദേശപ്രകാരം  ആരോഗ്യപ്രവർത്തകർക്കുമാത്രമായാണ് സർവീസ് നടത്തുന്നതെന്ന് ഡിടിഒ കെ ടി സെബി അറിയിച്ചു. ജീവനക്കാർ ഐഡി കാർഡ് കാണിക്കണമെന്ന് കലക്ടർ എസ് ഷാനവാസ് അറിയിച്ചു. ആവശ്യമായ പ്രതിരോധ ഉപാധികളും ധരിക്കണം. ഡ്രൈവറും കണ്ടക്ടറും  സുരക്ഷാക്രമീകരണം പാലിക്കണമെന്നും  കലക്ടർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top