23 April Friday

വാക്കു പാലിച്ച് ശഫീർ അബ്ദുൾഖാദർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കാട്ടൂരിൽ മകളുടെ വീട്ടിൽ കഴിയുന്ന കിടപ്പുരോഗിയായ മങ്ങാട്ട് പൊന്നിക്കുട്ടിക്ക് ഓണറേറിയത്തിൽനിന്നുള്ള വിഹിതം നൽകി അന്തിക്കാട് പഞ്ചായത്ത് പതിനാലാം വാർഡ് അംഗം ശഫീർ അബ്ദുൾ ഖാദർ (താഴെവലത്തെ അറ്റം)

 മുറ്റിച്ചൂർ

ജയിച്ചു വന്നാൽ തനിക്ക് കിട്ടുന്ന ഓണറേറിയം എല്ലാ മാസവും വാർഡിലെ നിർധനരായ കിടപ്പുരോഗികൾ മരുന്ന് വാങ്ങാനായി നൽകുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കി എൽഡിഎഫ്‌ അംഗം.  അന്തിക്കാട് പതിനാലാം വാർഡ്‌ അംഗമായ, സിപിഐ എമ്മിലെ ശഫീർ അബ്ദുൾഖാദറാണ്‌  വാർഡിലെ 90 വയസ്സു കഴിഞ്ഞ മങ്ങാട്ട് പൊന്നിക്കുട്ടിക്ക്‌ 1000 രൂപ നൽകിയത്‌.  കാട്ടൂരിൽ മകളുടെ വീട്ടിലാണ് കിടപ്പുരോഗിയായ പൊന്നിക്കുട്ടി ഇപ്പോൾ താമസം.. കാട്ടൂരിലെത്തിയാണ് ശഫീർ തുക നൽകിയത്. പൊന്നിക്കുട്ടിയെക്കൂടാതെ ഏതാനും കിടപ്പുരോഗികൾക്കുകൂടി  ശഫീർ തുക എത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top