21 March Thursday

ആക്രമണം: മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019
തൃശൂർ  
ഹർത്താലിന്റെ മറവിൽ   മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന സംഘപരിവാർ സംഘടനകളുടെ നിലപാടിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.    
പ്രസ് ക്ലബിന് മുന്നിൽനിന്നും ആരംഭിച്ച മാർച്ച് കോർപറേഷനു മുന്നിൽ സമാപിച്ചു.  യോഗം സംസ്ഥാന ട്രഷറർ പി സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷനായി.  എൻ പത്മനാഭൻ,  എൻ ശ്രീകുമാർ, ഡേവിസ് പൈനാടത്ത്,   വി എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി വിനീത സ്വാഗതവും ട്രഷറർ പി പി പ്രശാന്ത് നന്ദിയും പറഞ്ഞു. 
മാധ്യമപ്രവർത്തകർക്കെതിരെ തുടർച്ചയായി നടത്തുന്ന അക്രമങ്ങളിൽനിന്നും  സംഘപരിവാർ സംഘടനകൾ  പിൻവാങ്ങണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top