12 December Thursday

യുഡിഎഫ്‌ സംഘർഷം 
സൃഷ്ടിക്കുന്നത്‌ തോൽവി 
ഭയന്ന്‌: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
ചേലക്കര
എൽഡിഎഫ് വിജയം ഉറപ്പായതോടെ  യുഡിഎഫ്‌ ബോധപൂർവം സംഘർഷമുണ്ടാക്കാൻ  സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മാധ്യമപ്രവർത്തരോട്‌ പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌  സംഘർഷത്തിന് ആഹ്വാനം ചെയ്യുന്നത്‌ യുഡിഎഫ് പദ്ധതിയുടെ ഭാഗമാണ്‌. സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്റെ  തെളിവാണ് കെ സുധാകരന്റെ ആഹ്വാനം.  ചേലക്കരയിലും പാലക്കാടും യുഡിഎഫ്‌ തോൽവി ഉറപ്പിച്ചിരിക്കുകയാണ്‌. 
    കൊടകര  വെളിപ്പെടുത്തലിൽ - ബിജെപിക്കെതിരെ കെ സുധാകരൻ മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമര മാറ്റി ചാക്ക് ആക്കണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്‌. മൂന്ന്‌ കൊല്ലം ഇഡി എവിടെയായിരുന്നു. ഇഡിയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വിമർശിക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top