11 December Wednesday

ദൃശ്യ പ്രതിഭ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
ചാലക്കുടി
ചാലക്കുടിയിലെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്ന എ പി തോമസിന്റെ സ്മരണാർഥം ചാലക്കുടി പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഞത്തിന് എൻട്രികൾ ക്ഷണിച്ചു. ‘കൃഷിയിടത്തിലെ കർഷകർ’ ആണ് വിഷയം. ഒരാൾക്ക് 12-18 സൈസിലെ രണ്ട് എൻട്രികൾ വീതം അയക്കാം. 
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 5000രൂപ ക്യാഷ് പ്രൈസും മൊമന്റോയുമാണ് സമ്മാനം. തെരഞ്ഞെടുക്കുന്ന മൂന്ന് പടങ്ങൾക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും പ്രശസ്തി പത്രവും നൽകും. പടങ്ങൾ മൊബൈൽ ഫോണിലെടുത്തതോ കംപ്യൂട്ടറിൽ കൃത്രിമമായി സൃഷ്ടിച്ചതോ ആകരുത്. മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നവർ, കഴിഞ്ഞ രണ്ട് വർഷം മുൻപത്തെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 
എൻട്രികൾ, കൺവീനർ, എ പി തോമസ് ദൃശ്യപ്രതിഭ പുരസ്‌കാരം, ചാലക്കുടി പ്രസ് ക്ലബ്‌, ഗ്രൗണ്ട് ഫ്‌ളോർ, നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്‌സ്, ചാലക്കുടി- 680307 എന്ന വിലാസത്തിൽ 20ന് മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക്: 9847532721.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top