11 December Wednesday

വെള്ളപ്പാച്ചിലിൽ ജോർജുണ്ട്‌ തേങ്ങ പിടിക്കാൻ

എ എസ്‌ ജിബിനUpdated: Saturday Aug 3, 2024
ത-ൃശൂർ
പേര്: കൊഴുക്കുള്ളി ജോർജ്. വയസ്സ്: 72. മഴക്കാലത്ത് കൈനൂർച്ചിറയിലെ സ്ഥിരം സാന്നിധ്യം. കനത്ത മഴയിൽ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന തേങ്ങകൾ ഒന്നുപോലും നഷ്ടപ്പെടുത്താതെ ‌അനായാസം പിടിച്ചെടുക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് കൗതുകക്കാഴ്ചയാണെങ്കിലും ജോർജിനിത് ഉപജീവന മാർ​ഗമാണ്. ദിവസം 500 മുതൽ 2000വരെ തേങ്ങ കുരുത്തിവല ഉപയോ​ഗിച്ച് പിടിച്ചെടുക്കും. പുലർച്ചെ 12ന് തുടങ്ങുന്ന തേങ്ങപിടിത്തം വൈകിട്ടുവരെ തുടരും. ഇത്തരത്തിൽ ലഭിക്കുന്ന തേങ്ങ പൊതിച്ച് വിൽപ്പന നടത്തും. ചകിരിയാവട്ടെ വീട്ടാവശ്യത്തിനും ഉപയോ​ഗിക്കും. 
ആംബുലൻസ് ഡ്രൈവറായിരുന്ന ജോർജ്  20 വർഷമായി മഴക്കാലത്തെ തേങ്ങപിടിത്തവുമായി ‌‌ രം​ഗത്തുണ്ട്. ഇത്തവണ മക്കൾ ബൈജുവും ലൈജുവും ഷിജോയും കൂടെയുണ്ട്. ജോർജ് തേങ്ങപിടിക്കുമ്പോൾ ഡാമിൽനിന്ന് ഒഴുകിയെത്തുന്ന മീൻപിടിക്കുന്നതിലാണ്  മക്കൾക്ക് വൈ​ദ​ഗ്ധ്യം.
അമ്പത്തഞ്ചുകാരനായ സച്ചിദാനന്ദൻ തന്റെ 20 വയസ്സുമുതൽ കൈനൂർച്ചിറയിൽ തേങ്ങപിടിക്കാനെത്താറുണ്ട്. കൈനൂർച്ചിറ വൃത്തിയാക്കുന്ന ദുരന്തനിവാരണ കമ്മിറ്റിയം​ഗം കൂടിയാണ് സച്ചിദാനന്ദൻ. പ്രായമായവർ തേങ്ങപിടിത്തത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, പുതുതലമുറ മീൻപിടിത്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഡാമിൽ നിന്നൊഴുകിയെത്തുന്ന രോഹു, കട്‌ല, നെറ്റർ, തിലോപ്യ എന്നിവയാണ്‌ കൂടുതൽ ലഭിക്കുന്നത്. പിടിച്ചെടുക്കുന്ന മീനുകളുടെ വിൽപ്പനയും കൈനൂർ ച്ചിറയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top