25 September Sunday

മഹിളാ അസോ. ഏരിയ സമ്മേളനം 12, 13 ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
പുതുക്കാട്
 മഹിളാ അസോസിയേഷൻ കൊടകര ഏരിയ സമ്മേളനം  12, 13 തീയതികളിൽ പുതുക്കാട് നടക്കും.  പ്രതിനിധി സമ്മേളനം 12 രാവിലെ 10 ന്  ലീലാമണി കൃഷ്ണൻ നഗറിൽ (പുതുക്കാട് സിജി ഓഡിറ്റോറിയം) ചേരും.  
215 പ്രതിനിധികൾ പങ്കെടുക്കും. 13 ന് വൈകിട്ട് അഞ്ചിന് എം സി ജോസഫൈൻ നഗറിൽ പ്രകടനവും  പൊതുസമ്മേളനവും  (പുതുക്കാട് ടൗൺ) നടക്കും. 
അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം മേരി തോമസ്,  ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, പ്രസിഡന്റ് എം ഗിരിജ എന്നിവർ പങ്കെടുക്കും.
സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ഇ എം എസ് സ്മാരക മന്ദിരത്തിൽ ചേർന്നു. സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. 
മഹിളാ അസോസിയേഷൻ കൊടകര ഏരിയ പ്രസിഡന്റ് ശ്യാംഭവി രാജൻ അദ്ധ്യക്ഷയായി. സെക്രട്ടറി എ ജി രാധാമണി, കെ ജെ ഡിക്സൻ, എം എ ഫ്രാൻസിസ്, ഷീല മോഹനൻ, അമ്പിളി സോമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം എ ഫ്രാൻസിസ് (ചെയർമാൻ), സരിത രാജേഷ് (കൺവീനർ), കെ വി സുമ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top