08 July Wednesday
4 വാർഡ്‌ വെള്ളക്കെട്ട്‌ ഭീഷണിയിൽ

പുറക്കുളം പാലത്തിനു താഴെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
അന്നമനട 
പഞ്ചായത്തിലെ പുറക്കുളം പാലത്തിനു താഴെ എക്കാട്ടി തോട്ടിൽ പഴയ പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇരുമ്പുപാളികളും കല്ലും ചളിയും നീക്കംചെയ്യാത്തതിനാൽ നീരൊഴുക്കു തടസ്സപ്പെട്ട്‌ നാല് വാർഡുകൾ വെള്ളക്കെട്ട്  ഭീഷണിയിലായി. 
പഞ്ചായത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനിയായ വെണ്ണൂപ്പാടം, ആര്യംപറമ്പ് ലക്ഷംവീട്‌ കോളനി എന്നിവ വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രളയനാശത്തെത്തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച 1.25 കോടി രൂപയിൽ ഒന്നും ഇവിടെ ചെലവഴിച്ചിട്ടില്ല. 
രണ്ടു വർഷമായി എക്കാട്ടി തോടിലെ തടസ്സം നീക്കംചെയ്യാത്തത് പഞ്ചായത്ത്‌ ഭരണ സമിതിയുടെ അനാസ്ഥയാണെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐ എം അന്നമനട ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top