04 July Saturday
പ്രളയത്തിൽ തകരാർ സംഭവിച്ച ഓഫീസുകൾ

ചാലക്കുടിയിൽ സർക്കാർ ഓഫീസുകൾ നവീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

ചാലക്കുടി

ചാലക്കുടി സബ് ട്രഷറി ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് എന്നിവയുടെ അടിയന്തര അറ്റകുറ്റപ്പണിക്കും നവീകരണത്തിനും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. 2018ലെ പ്രളയത്തെത്തുടർന്ന് രണ്ട് ഓഫീസുകളിലും മരം വീണ് കേടുപാടുസംഭവിച്ചിരുന്നു. കാർ പോർച്ചുകൾ തകരുകയും ടോയ്‌‌ലറ്റുകൾക്കും ഫ്ലോർ ടൈലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സബ് ട്രഷറി ഓഫീസിന്റെ മുൻഭാഗം ടൈൽസിട്ട് നവീകരിക്കുകയും ടോയ്‌‌ലറ്റുകൾ പുതുക്കിപ്പണിയുകയും ചെയ്തു. മുകളിൽ ഷീറ്റിടുന്ന പ്രവർത്തി നടക്കുകയാണ്. സബ് രജിസ്ട്രാർ ഓഫീസിൽ കാർ പോർച്ച് പുതുക്കിപ്പണിയുകയും ട്രസ്സ് വർക്ക് ചെയ്ത് റൂഫ് ടോപ്പ് ചോർച്ച മാറ്റി അടച്ചുറപ്പുള്ളതാക്കുകയും ചെയ്തു. ആറു ലക്ഷം രൂപ ചെലവിലാണ് സബ് ട്രഷറി ഓഫീസ് അറ്റകുറ്റപ്പണി ചെയ്യുന്നത്. സബ് രജിസ്ട്രാർ ഓഫീസിന്റെ നവീകരണത്തിനായി പത്ത്‌ ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പ്രധാന വാർത്തകൾ
 Top