11 April Sunday

വോട്ട് ചെയ്യാൻ പാട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

മുക്കാട്ടുകര സെന്റ് ജോർജ് എൽപി സ്കൂളിൽ ഗാന ചിത്രീകരണത്തിനിടെ കലക്ടർ ഷാനവാസ്

 

തൃശൂർ
വരിക വരിക കൂട്ടരേ.....പേരു ചേർക്കു കൂട്ടരേ.... എന്ന  ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിരക്കിലാണ് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ സ്വീപ് ടിം. ഇത് വെറുമൊരു പാട്ടല്ല. തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത പങ്കുവയ്ക്കുന്ന ബോധവൽക്കരണ ഗാനമാണ്.  സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പരിപാടിയുടെ ഭാഗമായാണ്  ഗാനം പുറത്തിറക്കുന്നത്. 
സംവിധായകൻ ഉദയശങ്കറാണ് ഗാനചിത്രീകരണം നിർവഹിക്കുന്നത്. മുൻ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ യു ഷീജാ ബീഗം രചിച്ച വരിക വരിക കൂട്ടരേ....പേര് ചേർക്ക കൂട്ടരേ... വോട്ടറായി നിന്നുകൊണ്ട്  വോട്ട്  ചെയ്യു കൂട്ടരേ എന്ന വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം.   പുള്ള്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിച്ച ചിത്രീകരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്നു.   ചിത്രീകരണത്തിൽ   കലക്ടർ  ഷാനവാസും ചേർന്നു.   
താൽക്കാലിക പോളിങ് ബൂത്ത്‌ സ്ഥാപിച്ചാണ് പലയിടങ്ങളിലും ചിത്രീകരണം.  മുക്കാട്ടുകര സെന്റ് ജോർജ് എൽപി സ്‌കൂളിലാണ് നാലുമിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ ചിത്രീകരണം  പുരോഗമിക്കുന്നത്.
നിതിൻ തളിക്കുളമാണ് ഛായാഗ്രാഹകൻ. സ്വീപ് നോഡൽ ഓഫീസർ പി സി ബാലഗോപാൽ, കോ–ഓർഡിനേറ്റർ ടി ബിജുദാസ്,  ഉദ്യോഗസ്ഥർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ തുടങ്ങിയവരും ചിത്രീകരണത്തിൽ പങ്കെടുത്തു. മാർച്ച് പത്തിനകം ചിത്രീകരണം പൂർത്തിയാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top