18 April Sunday

ഫാസില്‍ വധക്കേസ് വിചാരണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
തൃശൂർ
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന തൈക്കാട് പുതുവീട്ടിൽ   ഫാസിലിനെ (22) ആർഎസ്‌എസ്‌ സംഘം കൊലപ്പെടുത്തിയ കേസിൽ  സാക്ഷി വിചരണ തുടങ്ങി.   തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ് ഭാരതി മുമ്പാകെയാണ്‌  വിചാരണ ആരംഭിച്ചത്‌. 
 2013 നവംബർ നാലിനാണ്‌ സംഭവം.   ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഗൂഢാലോചന നടത്തി   കൊലപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ   വീട്ടിലേക്ക് പോകുമ്പോൾ  പ്രതികൾ തടഞ്ഞുനിർത്തി വാളുകൊണ്ടും  കമ്പിവടികൊണ്ടും ആക്രമിച്ച്   കൊല്ലുകയായിരുന്നു. ‍ആർഎസ്എസ് പ്രവർത്തകരായ ബ്രഹ്മകുളം ചേരാടി സുമേഷ്, വടക്കേ തരകത്ത്   ആനന്ദൻ, ചക്കണ്ട   ശിവദാസൻ, പുതുമനശേരി   ബിനോയ്, കോറോത്ത് സുധീഷ്, മാടമ്പാറ വിശ്വൻ, കൈതക്കാട്ട്   വിപിൻദാസ്, വിളക്കത്തറ ശ്രീകണ്ഠൻ,  ശ്രീകണ്ഠന്റെ സഹോദരൻ സുരേഷ് കുമാർ, പണ്ടാരിക്കൽ  സനോജ്,  പട്ടിക്കാട്ട്  വിഷ്ണു, കരുവള്ളിപറമ്പിൽ പ്രദീപ്, മണിയൻതറ നീരജ്,  നെന്മിനി   ശ്രീകുമാർ, പുതുമനശേരി  ശാന്തീപ് എന്നിവരാണ് കേസിലെ പ്രതികൾ.  പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ ഡി  ബാബുവാണ് ഹാജരാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top