30 March Thursday

എംഎസ്‌എംഇ യൂണിറ്റുകൾ:
ജില്ല വീണ്ടും ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
സ്വന്തം ലേഖിക
തൃശൂർ
ബജറ്റിന്‌ മുന്നോടിയായി പുറത്തുവന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ നേട്ടങ്ങളുടെ തിളക്കത്തിൽ തൃശൂർ. കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ഏറെയും തൃശൂരിലാണ്‌. 2021 -–- 22 വർഷത്തിൽ 121.15 കോടി രൂപയുടെ നിക്ഷേപത്തോടെ 5,200 തൊഴിലുകൾ സൃഷ്ടിച്ചാണ്‌  ജില്ല വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്‌. 1,789 പുതിയ എംഎസ്എംഇ യൂണിറ്റുകളാണ്‌ ജില്ലയിൽ ആരംഭിച്ചത്‌.  
38 കോടി  നിക്ഷേപത്തോടെ 1,455 പുതിയ എംഎസ്എംഇ യൂണിറ്റുകൾ ആരംഭിച്ച് 4,738 തൊഴിലുകൾ സൃഷ്ടിച്ച കോഴിക്കോടാണ്‌ രണ്ടാമത്‌. 207.49 കോടി രൂപയുടെ നിക്ഷേപത്തോടെ 1,413 പുതിയ എംഎസ്എംഇ യൂണിറ്റുകളിലൂടെ 5,850 തൊഴിലുകൾ സൃഷ്ടിച്ച പാലക്കാട് തൊട്ടുപുറകിലുണ്ട്‌. 2020 –- -21ൽ ഏറ്റവും കൂടുതൽ പുതിയ യൂണിറ്റുക  (1,855 യൂണിറ്റുകൾ)ളുള്ള തൃശൂർ 6,118 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മേഖല താരതമ്യേന കുറഞ്ഞ മുതൽമുടക്കോടെ തൊഴിൽ പ്രദാനം ചെയ്യുന്നതും വരുമാനം വർധിപ്പിക്കുന്നതുമായ മേഖലയായി വളർന്നുകൊണ്ടിരിക്കുകയാണ്‌. 
2021 –- 22ൽ പുതിയ 15,285 എംഎസ്എംഇ യൂണിറ്റുകളാണ്‌ (മുൻ വർഷത്തേക്കാൾ 32 ശതമാനം കൂടുതൽ) 1,535.09  കോടി രൂപ (മുൻ വർഷത്തേക്കാൾ 26 ശതമാനം കൂടുതൽ) മുതൽമുടക്കിൽ സംസ്ഥാനത്ത് ആരംഭിച്ചത്‌.  
അതുവഴി 56,233 പേർക്ക് തൊഴിലും ലഭിച്ചു.  യുവാക്കൾക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളായ പട്ടികജാതി, പട്ടികവർ​​​ഗക്കാര്‍, സ്ത്രീകൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെയുള്ളവർക്കും തൊഴിൽ നൽകാൻ ആരംഭിച്ച പദ്ധതിയിലൂടെ തൃശൂർ ജില്ല മികച്ച പ്രകടനമാണ്‌ കാഴ്‌ചവെയ്ക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top