തൃശൂർ
ഇറ്റ്‌ഫോക്കിന്റെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമയിൽ നടക്കുന്ന
ഇന്റർനാഷണൽ തിയേറ്റർ സ്‌കൂൾ ഫെസ്‌റ്റ് രണ്ടം ദിവസം ഡേവിഡ് സിന്റർ (യുകെ), പീറ്റർ കൂക്ക് (അമേരിക്ക), ജിയവാനോ സുമ്മോ (ഇറ്റലി), റിച്ചാർഡ് അലൻ (യുകെ) എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റി അധ്യാപകൻ രാജീവ് വെള്ളിച്ചെറ്റി മോഡറേറ്ററായി. 12 വേദികളില്‍ ശില്പശാലകൾ നടന്നു. ഡോ ബി ആർ അംബേദ്കർ യൂണിവേഴ്സിറ്റി, തൃശൂര്‍ സ്കൂൾ ഓഫ് ഡ്രാമ, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് എന്നിവരുടെ അധ്യാപന ഡെമോൺസ്ട്രേഷനും വൈകീട്ട് കേരള കലാമണ്ഡലം അവതരിപ്പിച്ച സംഗീത നൃത്തശില്പവും നടന്നു. പഞ്ചാബ് ലവ് ലി പ്രൊഫഷണൽ
യൂണിവേഴ്സിറ്റി, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവരുടെ നാടകാവതരണവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..