16 August Sunday

തമോഗർത്തങ്ങളിൽ പതിക്കാതിരിക്കാൻ ശാസ്‌ത്രബോധം വേണം: വൈശാഖൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

എം സി നമ്പൂതിരിപ്പാട് ജന്മശതാബ്ദി ആഘോഷത്തോടനുബദ്ധിച്ച് നടന്ന ആദരസമ്മേളന വേദിയിൽ വൈശാഖൻ പരിഷത്ത്‌ പ്രസിദ്ധീകരിച്ച പുസ്‌തകം നോക്കുന്നു

തൃശൂർ
സാധാരണക്കാരിലേക്ക്‌ ശാസ്‌ത്രബോധവും ശാസ്‌ത്രീയവീക്ഷണവും എത്തിക്കാനുള്ള പ്രവർത്തനമുണ്ടാകണമെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ. 
എം സി നമ്പൂതിരിപ്പാട്‌ ജന്മശതാബ്ദി സമാപനത്തോടനുബന്ധിച്ച്‌ ആദരസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്‌ത്ര ജ്ഞാനത്തിലൂടെ കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രവർത്തനം നടക്കുന്നുണ്ട്‌. എന്നാൽ കേരളത്തെ പിന്നിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമങ്ങളും ചിലർ നടത്തുന്നു. ആളുകൾ മനസ്സിന്റെ വാതിൽ അടച്ചിടുകയാണ്‌. 
ഇതിഹാസ ജ്ഞാനത്തെ സ്വീകരിക്കുന്നതിന്‌ പകരം വൈകാരികതയെ സ്വീകരിക്കുന്നു. തമോഗർത്തങ്ങളിലേക്ക്‌ പതിക്കാതിരിക്കാൻ ശാസ്‌ത്രബോധം  സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ടി കെ മീരാഭായ്‌ അധ്യക്ഷയായി.  ഡോ. എം പി പരമേശ്വരൻ, സി പി നാരായണൻ, ഡോ. ആർ വി ജി മേനോൻ, പ്രൊഫ. എസ് ശിവദാസ്, കെ കെ വാസു, ഡോ. ബി ഇക്ബാൽ, പ്രഭാവതി മേനോൻ, ഡോ. കെ ബാബു ജോസഫ്, പ്രൊഫ. പി ആർ മാധവപ്പണിക്കർ, പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. കെ പാപ്പുട്ടി, പ്രൊഫ. കെ ആർ ജനാർദനൻ, പ്രൊഫ. എൻ എൻ ഗോകുൽദാസ് , ഡോ. സി എൻ പരമേശ്വരൻ, പ്രൊഫ. കെ ശ്രീധരൻ എന്നിവരെ ആദരിച്ചു.  ഡോ. കാവുമ്പായി ബാലകൃഷ്ണൻ ആദരം ഏറ്റുവാങ്ങിയവരെ പരിചയപ്പെടുത്തി.   ഡോ. എ അച്യുതൻ, പ്രൊഫ. എം കെ പ്രസാദ് എന്നിവരെ  വസതിയിലെത്തി ആദരിക്കും.
പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയ, സെക്രട്ടറി ടി സത്യനാരായണൻ, ശശികുമാർ പള്ളിയിൽ, പി വി മനോജ്കുമാർ എന്നിവർ സംസാരിച്ചു. എം സി നമ്പൂതിരിപ്പാടിന്റെ മൂന്ന്‌ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.  ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. ഡോ.ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സി ബാലചന്ദ്രൻ,  സി പി നാരായണൻ, പ്രൊഫ. എം ഹരിദാസ്, ഡോ. കെ പ്രവീൺ ലാൽ, ഡോ. സി എൽ ജോഷി, എ പി ശങ്കരനാരായണൻ, ഡോ. കെ എ ഹസീന, ഡോ. എൻ ഷാജി എന്നിവർ സംസാരിച്ചു.
‘മലയാള ശാസ്ത്രസാഹിത്യം ഇന്ന്, നാളെ ' എന്ന വിഷയത്തിൽ സെമിനാർ ഡോ.ആർവിജി മേനോൻ ഉദ്ഘാടനം ചെയ്തു. ടി ഡി രാമകൃഷ്ണൻ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, പ്രൊഫ. എസ് ശിവദാസ്, ഡോ.കെ ബാബു ജോസഫ്, പ്രൊഫ.കെ പാപ്പൂട്ടി, പ്രഭാവതി മേനോൻ, ഇ എൻ ഷീജ, കെ എസ് സുധീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top