25 January Saturday

തിരുമുൽപ്പാടിന് സ്മരണാഞ്ജലിയായി ആയുർവേദ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019
ചാലക്കുടി 
രാഘവൻ തിരുമുൽപ്പാടിന് ജന്മനാടിന്റെ സ്മരണാഞ്ജലിയായി ആയുർവേദ ആശുപത്രി. തിരുമുൽപ്പാടിന്റെ സ്മരണാർഥം നിർമിക്കുന്ന ആയുഷ് ആയുർവേദ ആശുപത്രി (പിആർഐഎസ്എ) നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി ബി ഡി ദേവസി എംഎൽഎ അറിയിച്ചു. 50 കിടക്കകളും  കിടത്തി ചികിത്സാ സൗകര്യ ഉണ്ടാവും.  ശാലിക്യ തന്ത്രം, നേത്ര, കർണ, ശിരോരോഗ ചികിത്സാ വിഭാഗം, സ്പെഷ്യാലിറ്റി വിഭാഗങ്ങളായ യോഗ, സിദ്ധ, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ചാലക്കുടിയിലെ ആയുഷ് ആയുർവേദ ആശുപത്രി സ്ഥാപിക്കുന്നത്.
 8,22,82,276 രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ചാലക്കുടി നഗരസഭ നൽകിയ 60 സെന്റിലാണ്‌  പത്മഭൂഷൺ രാഘവൻ തിരുമുൽപ്പാട് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ശാലിക്യ തന്ത്ര ആൻഡ്‌ ആയുഷ് ഇന്റർ ഗ്രേറ്റഡ് ഹോസ്പിറ്റൽ സ്ഥാപിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top