19 January Sunday

കേരള ബാങ്ക്‌: ജില്ലാ ബാങ്ക് ജീവനക്കാരുടെ ആഹ്ലാദം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019
തൃശൂർ
കേരള ബാങ്ക് നിലവിൽ വന്നതിൽ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. കോവിലകത്തുംപാടം ബാങ്ക് ഓഫീസിൽ നടന്ന ചടങ്ങ്‌  ഡിസ്ട്രിക്ട്‌ കോ–--ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(ബിഇഎഫ്‌ഐ ) ജില്ലാ പ്രസിഡന്റ് യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും സഹകരണരംഗത്തോടുള്ള കരുതലിന്റെയും തെളിവാണ് കേരള ബാങ്കെന്ന് അദ്ദേഹം പറഞ്ഞു. ഡിബിഇ എഫ്‌ നേതൃത്വത്തിൽ ആറിന് സംസ്ഥാനത്ത്‌ സഹകരണ ജീവനക്കാർ ആഹ്ലാദദിനമാചരിക്കുമെന്നും യു പി ജോസഫ് പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ ആർ സുമഹർഷൻ,  കെ വി അശോകൻ , അനിൽകുമാർ ടി ടി,  സുനിൽ ടി ഡി തുടങ്ങിയവർ  സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top