07 August Friday

എസ്എസ്എല്‍സി: പത്രവിതരണക്കാരിക്ക് മികച്ചനേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

സൈക്കിളിൽ ദേശാഭിമാനിപത്രം വിതരണം ചെയ്യുന്ന ഗായത്രി

ചാവക്കാട്

ദേശാഭിമാനി പത്ര വിതരണക്കാരിക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം. പത്തുവിഷയങ്ങളിൽ ഒമ്പതിലും ഈ മിടുക്കി എ പ്ലസ് നേടി. ഗുരുവായൂർ മമ്മിയൂരിലെ മുരളിയുടെ മകൾ ഗായത്രിയാണ് മികച്ച  നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മമ്മിയൂർ മേഖലയിൽ ദേശാഭിമാനി സ്പെഷ്യൽ പത്രത്തിന്റെ വിതരണക്കാരിയായിരുന്നു ഗായത്രി. 
മാധ്യമപ്രവർത്തനത്തോടുള്ള താൽപ്പര്യവും കൂടുതൽ ജനങ്ങളിലേക്ക് അറിവ് പകരണമെന്ന ആഗ്രഹവുമായാണ്‌  ഈ പത്താം ക്ലാസുകാരി പത്രവിതരണത്തിനിറങ്ങിയത്. രാവിലെ പത്രക്കെട്ട് എടുത്ത് വീടുകളിലെത്തിക്കുന്ന ഗായത്രിയുടെ സേവനം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പത്രക്കെട്ടുമായി സൈക്കിളിൽ വിതരണം നടത്തുന്ന ഗായത്രിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top