09 August Sunday

അനിൽ അക്കരയുടെ പങ്കും അന്വേഷിക്കാൻ സിപിഐ എം ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

അടാട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ബാബു എം പാലിശേരി ഉദ്ഘാടനം ചെയ്യുന്നു

പുഴയ്ക്കൽ

അടാട്ട് ഫാർമേഴ്സ് ബാങ്കിൽ നിന്ന് ജില്ലാ നെല്ല് വിപണന സംസ്കരണ സഹകരണ സംഘം വഴി 13 കോടി രൂപ തട്ടിയെടുത്തതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ സിപിഐ എം അടാട്ട്, ചിറ്റിലപ്പിള്ളി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. അടാട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി ഉദ്‌ഘാടനം ചെയ്‌തു. 
സംഭവത്തിൽ അനിൽ അക്കര എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. 11 ശതമാനം പലിശയ്‌ക്ക് വരെ  കടമെടുത്ത തുകയാണ് ആറു ശതമാനം പലിശക്ക് വായ്പയായി നൽകിയിട്ടുള്ളത്. ഒരു രൂപ പോലും തിരിച്ചടയ്ക്കാത്ത ഈ ഇടപാട് വളരെയധികം ദുരൂഹതകൾ നിറഞ്ഞതാണ്. കോൺഗ്രസ് നേതാക്കളുടെ വലിയൊരു സംഘം തന്നെ അഴിമതികളിൽ പങ്കാളികളാണ്. 
ഇതിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തണം. ഇടപാടിൽ പങ്കാളിയായ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ ജയചന്ദ്രനും മുൻ പ്രസിഡന്റുമാരായ വി ഒ ചുമ്മാറും ടി ജയലക്ഷ്മിയും പഞ്ചായത്തിലെ സ്ഥാനങ്ങൾ രാജിവയ്‌ക്കണമെന്നും ആവശ്യമുയർന്നു. ഇ എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. 
ഏരിയ സെക്രട്ടറി പി കെ പുഷ്പാകരൻ, കെ എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 
കെ എസ് സുഭാഷ് സ്വാഗതവും ടി ഒ വർഗീസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top