02 July Thursday

പുത്തൻചിറ സ്പിന്നിങ് മിൽ അഞ്ചേക്കർ തരിശിൽ കൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

പുത്തൻചിറ സ്പിന്നിങ് മിൽ പറമ്പിലെ കൃഷി വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പുത്തൻചിറ 
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിങ് മില്ലിന്റെ തരിശുകിടന്ന അഞ്ചേക്കർ സ്ഥലത്ത് കൃഷിയിറക്കി. വെണ്ട, വഴുതിന, വാഴ, പാവൽ, കോവൽ, പടവലം, മുളക്, കപ്പ, പയർ, പാഷൻ ഫ്രൂട്ട് എന്നിവയും രണ്ടേക്കർ പാടശേഖരത്തിൽ നെൽ കൃഷിയുമാണ്‌ ചെയ്യുന്നത്‌. 
വി ആർ സുനിൽകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മിൽ ചെയർമാൻ ടി യു രാധാകൃഷ്ണൻ അധ്യക്ഷനായി. എംഡി പി എസ്‌ രാജീവ്‌ സ്വാഗതം പറഞ്ഞു. 
വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ്‌ രാധാകൃഷ്ണൻ, പുത്തൻചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എ നദീർ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top