12 July Sunday

കുടകളിലൂടെ സാമൂഹിക അകലം' ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കുടുംബശ്രീ ‘കുടകളിലൂടെ സാമൂഹിക അകലം' ക്യാമ്പയിൻ മന്ത്രി എ സി മൊയ്‌തീൻ കുട നിവർത്തി ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

കോവിഡ്‌ പശ്ചാത്തലത്തിൽ ‘ശാരീരിക അകലം സാമൂഹിക ഒരുമ' എന്ന ആശയം എല്ലാ അയൽക്കൂട്ടങ്ങളിലും എത്തിക്കാൻ  കുടുംബശ്രീ ‘കുടകളിലൂടെ സാമൂഹിക അകലം' ലക്ഷ്യംവച്ച്‌  ഒരുമയ്ക്ക് ഒരു കുട അകലം എന്ന ക്യാമ്പയിൻ മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. മേയർ അജിതാ ജയരാജൻ, കലക്ടർ എസ് ഷാനവാസ് എന്നിവർ മുഖ്യാതിഥികളായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌ കുമാർ സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top