11 April Sunday

ചോരതുടിച്ച കൊച്ചനിയൻ സ്‌മരണ

സ്വന്തം ലേഖകൻUpdated: Tuesday Mar 2, 2021

ആർ കെ കൊച്ചനിയൻ രക്തസാക്ഷി അനുസ്‌മരണസമ്മേളനം തൃശൂർ രാമനിലയം പരിസരത്ത് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീർ 
ഉദ്‌ഘാടനം ചെയ്യുന്നു

 

 
തൃശൂര്‍
എസ്എഫ്ഐ  ജില്ലാ കമ്മിറ്റി അംഗവും ഗവ. കോളേജ് ജനറൽ സെക്രട്ടറിയുമായിരുന്ന  ആർ കെ കൊച്ചനിയന്റെ രക്തസാക്ഷിസ്മരണ പുതുക്കി.  സിപിഐ എമ്മിന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍   29–-ാം രക്തസാക്ഷിദിനം ആചരിച്ചു.   1992 ഫെബ്രു. 29 നാണ് കെഎസ് യുക്കാർ  കൊച്ചനിയനെ കൊലപ്പെടുത്തിയത്.  
എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ   വൈറ്റ് വളണ്ടിയർ മാർച്ചും വിദ്യാർഥി പ്രകടനവും നടന്നു . 
സിഎംഎസ് സ്കൂളിനു മുന്നിൽ നിന്നാരംഭിച്ച  മാർച്ചും പ്രകടനവും   കൊച്ചനിയൻ കുത്തേറ്റുവീണ രാമനിലയം പരിസരത്ത്‌  സമാപിച്ചു. 
 പ്രവർത്തകരും നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്‌മരണസമ്മേളനം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീർ ഉദ്‌ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌  ജാസിർ ഇക്ബാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്  സംസാരിച്ചു.  എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ്  സംഗീത്  സ്വാഗതവും സിപിഐ എം പാട്ടുരായ്ക്കൽ ലോക്കൽ സെക്രട്ടറി എ  വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം  വി പി ശരത്പ്രസാദ്, നിധിന്‍ പുല്ലന്‍, മൃദുല ദേവാനന്ദന്‍, രജിത ജയന്‍   എന്നിവർ പങ്കെടുത്തു.
സിപിഐ എം നേതൃത്വത്തിൽ മണ്ണുത്തി പട്ടാളക്കുന്നിലെ കൊച്ചനിയന്റെ വീട്ടിലെ ബലികൂടീരത്തില്‍  ജില്ലാസെക്രട്ടറി എം എം വര്‍ഗീസ് പുഷ്പചക്രം സമര്‍പ്പിച്ചു. അനുസ്മരണപ്രഭാഷണവും നടത്തി. 
 ഫ്രാന്‍സിസ് താടിക്കാരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി  എം എം അവറാച്ചന്‍ സ്വാഗതം പറഞ്ഞു. 
ജില്ലാകമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് കണ്ടംകുളത്തി, കെ പി പോള്‍, ഗവ. ചീഫ് വിപ്പ് കെ രാജന്‍,   വി പി ശരത്പ്രസാദ്,  സി എസ് സംഗീത്,  ജാസിര്‍ ഇക്ബാല്‍ എന്നിവര്‍  സംസാരിച്ചു.  എസ്‌എഫ്‌ഐ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കൊച്ചനിയന്റെ അമ്മ അമ്മിണിയെ ജില്ലാ സെക്രട്ടറി ‌ എം എം വർഗീസ്‌ ആദരിച്ചു.  
മണ്ണുത്തിയില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തി
യത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top