തൃശൂർ
നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ഫ്ലൈയിങ് സ്ക്വാഡുകൾ രൂപീകരിച്ചു. പെരുമാറ്റച്ചട്ട ലംഘനത്തിന്റെയും അനധികൃത സാമ്പത്തിക ഇടപാടുകളുടെയും നിരീക്ഷണവും ഇതുമായി ബന്ധപ്പെട്ട നടപടികളും എടുക്കുക ഫ്ലൈയിങ് സ്ക്വാഡായിരിക്കും. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിരീക്ഷണത്തിനായി ചരക്ക് സേവന നികുതി ജോ. ഡെപ്യൂട്ടി കമീഷണർ പി ബി പ്രമോദിനെ നോഡൽ ഓഫീസറായി നിയമിച്ചു. മണ്ഡലാടിസ്ഥാനത്തിൽ എക്സി. മജിസ്ട്രേറ്റ് തലവനായ മൂന്ന് ഫ്ലൈയിങ് സ്ക്വാഡുകൾക്ക് രൂപംനൽകി. സിപിഒ, വീഡിയോഗ്രാഫർ, മൂന്നോ നാലോ സായുധ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ടീമാണ് സ്ക്വാഡിൽ ഉള്ളത്.
13 മണ്ഡലങ്ങളിലായി 39 എക്സി. മജിസ്ട്രേറ്റുമാർ ഉണ്ടാവും. ഇലക്ഷൻ നടപടികൾ പൂർത്തിയാക്കുന്നതുവരെ ഫ്ലൈയിങ് സ്ക്വാഡിന്റെ പ്രവർത്തനം ജില്ലയിലുണ്ടാകും. ചട്ടങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന പണം, മദ്യം, ആയുധക്കടത്ത്, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സ്ക്വാഡ് നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് മത്സരാർഥികളും രാഷ്ട്രീയ പാർടികളും പാലിക്കേണ്ട നിബന്ധനകൾ മോണിറ്ററിങ്ങിന് വിധേയമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..