27 March Monday

വൻ സ്‌ഫോടക വസ്തു
ശേഖരം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

തൃശൂർ

കുണ്ടന്നൂരിൽ വെടിക്കെട്ടു സാമഗ്രികൾ പൊട്ടിത്തെറിച്ച സ്ഥലത്തിന്‌  സമീപത്തുനിന്ന്‌ വൻ സ്പോടക വസ്തുശേഖരം പിടികൂടി. എഡിഎം റെജി ജോസഫിന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി തഹസിൽദാറും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് വെടിക്കെട്ടു സാമഗ്രികൾ കണ്ടെത്തിയത്. മെഗസിനിൽ പൊലീസ് മേൽനോട്ടത്തിൽ ഇവ സൂക്ഷിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസമുണ്ടായ  സ്‌ഫോടനത്തിൽ പാലക്കാട് ആലത്തൂർ കാവശേരി സ്വദേശി മണികണ്ഠൻ (50) മരിച്ചിരുന്നു. അമ്പതോളം വീടുകൾക്ക് കേടുപറ്റി. സമീപത്തെ പള്ളിയുടെയും സ്കൂളിന്റെയും ജനൽച്ചില്ലുകൾ തകർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top