21 March Tuesday

ആറാട്ട് മഹോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ചാലക്കുടി

വിആർ പുരം ശാസ്താംകുന്ന് ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്‌ വ്യാഴാഴ്ച വൈകിട്ട് 6.30 ന് കൊടിയേറും. വെള്ളി  8 ന്‌ എഴുന്നള്ളിപ്പിന് ശേഷം കാവടിയാട്ടം. ശനി  വൈകിട്ട് കലാപരിപാടികൾ.   ഞായറാഴ്ച ദീപാരാധനയ്ക്ക് ശേഷം അഷ്ടനാഗക്കളം ഉണ്ടാകും. തിങ്കൾ  രാത്രി 8.30 ന് നാടൻപാട്ട്.  ബുധനാഴ്ച  പള്ളിവേട്ട മഹോൽസവം. പകൽ  3.30ന് അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി, മേളം എന്നിവയുണ്ടാകും. വ്യാഴാഴ്ച ആറാട്ട് നടക്കുമെന്ന്  വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ എം പി തിലകൻ, സെക്രട്ടറി എം ബി മഞ്ജു, രാജു മേക്കാടൻ, എം പി സുരേഷ് എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top