03 February Friday

ഗുരുവായൂർ അഷ്ടമിവിളക്ക്: സ്വർണക്കോലം എഴുന്നള്ളിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
​ഗുരുവായൂര്‍
ദര്‍ശനസായൂജ്യമേകി ​ഗുരുവായൂർ  ഏകാദശി   അഷ്ടമിവിളക്കുമുതൽ സ്വർണക്കോലം എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച സ്വർണക്കോലം എഴുന്നള്ളിച്ചു.   ഏകാദശിയുടെ ഭാഗമായി നടന്നുവരുന്ന വിളക്കെഴുന്നള്ളിപ്പിനാണ്  സ്വർണക്കോലം എഴുന്നള്ളിച്ചത്. ദേവസ്വം കൊമ്പന്‍ വിഷ്ണു സ്വര്‍ണക്കോലമേന്തി. കൊമ്പന്മാരായ ​ഗോകുലും ​ഗജേന്ദ്രയും ഇടംവലം പറ്റാനകളായി.
വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നള്ളിച്ചത്.  ഇടയ്ക്കയും നാഗസ്വരവും അകമ്പടിയേകി.   പുളിക്കഴെ വാര്യത്ത് കുടുംബംവകയായിരുന്നു ഏകാദശി അഷ്ടമിവിളക്ക്. ഏകാദശി വിളക്കിന്റെ അവസാന നാലുദിവസങ്ങളായ അഷ്ടമി, നവമി, ദശമി, ഏകാദശിദിനങ്ങളിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്‌.  ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷാഘോഷങ്ങൾക്കു മാത്രമേ സ്വർണക്കോലം എഴുന്നള്ളിക്കാറുള്ളൂ.  നവമിദിവസമായ വ്യാഴാഴ്‌ച ഗുരുവായൂരിലെ പുരാതനകുടുംബമായ കൊളാടി കുടുംബംവകയാണ് വിളക്ക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top