ഒല്ലൂർ
വാഹനതട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ചെർപ്പുളശേരി നെല്ലായ കുടമുടിയിൽ പട്ടിശേരി വീട്ടിൽ മുഹമ്മദ് മുനീ(22)റാണ് പിടിയിലായത്. വ്യാജ ആർസി ബുക്കുണ്ടാക്കി, ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവരെ കബളിപ്പിച്ച് സ്വിഫ്റ്റ് കാർ വിൽപ്പന നടത്തുകയും പിന്നീട് ജിപിഎസ് നോക്കി വാങ്ങിയ ആളിൽനിന്നും വാഹനം തട്ടിയെടുക്കുന്നതുമാണ് രീതി. നിരവധി നാളെത്തെ അന്വേഷണത്തിനൊടുവിൽ ചെർപ്പുളശേരി പൊലീസിന്റെ സഹായത്തോടെ എസ്ഐ സുരേഷ്കുമാർ, എഎസ്ഐ ജോഷി, സിപിഒമാരായ അഭീഷ് ആന്റണി, നിധിൻ മാധവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവരെ പൊലീസ് തെരയുന്നുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..