16 January Saturday

തപാൽ ബാലറ്റിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

 

തൃശൂർ
തപാൽ ബാലറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.  പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവർ ഗ്രാമ/ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റുകൾ ലഭിക്കുന്നതിനായി നിശ്ചിത ഫോറത്തിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം (3 എണ്ണം). ഗ്രാമ പഞ്ചായത്ത് ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വരണാധികാരിക്കും, ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് തപാൽ ബാലറ്റുകൾക്കുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിയ്ക്കുമാണ്  സമർപ്പിക്കേണ്ടത്. 
നഗരസഭാ വാർഡുകളിലേക്കും കോർപറേഷൻ ഡിവിഷനുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തപാൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വാർഡ്/കോർപറേഷൻ ഡിവിഷൻ വരണാധികാരിക്ക്  സമർപ്പിക്കണം. ഏത് തലത്തിലേക്കുള്ള (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, നഗരസഭാ വാർഡ്/കോർപറേഷൻ ഡിവിഷൻ) തപാൽ ബാലറ്റിനാണോ അപേക്ഷിക്കുന്നത് ആ തലത്തിന്റെ പേര്, നമ്പർ. എന്നിവയും വോട്ടറുടെ മേൽവിലാസം, വോട്ടർ പട്ടികയിലെ ക്രമ നമ്പർ., ഭാഗം നമ്പർ. (പാർട്ട് നമ്പർ) എന്നിവയും കൃത്യമായി രേഖപ്പെടുത്തണം. 
വോട്ടർ പട്ടികയിലെ ക്രമനമ്പർ, ഭാഗംനമ്പർ എന്നിവ അറിയുന്നതിന് http://www.lsgelection.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവിന്റെ പകർപ്പ് നിർബന്ധമായും  അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം. അപേക്ഷകൾ നേരിട്ടോ വരണാധികാരിയുടെ   മേൽവിലാസം രേഖപ്പെടുത്തി തപാൽ മുഖേനയോ  നൽകണം.   അപേക്ഷ  ഡിസംബർ ആറിന്  വൈകിട്ട്‌ അഞ്ചുവരെ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top