17 January Sunday
ജില്ലാ പഞ്ചായത്ത്‌ എൽഡിഎഫ്‌ പ്രകടനപത്രിക

സുജലം, സുഫലം, സുസ്ഥിരം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
 
തൃശൂർ
ജില്ലയുടെ   ദീർഘകാല വികസനലക്ഷ്യം പരിഗണിച്ച്  പരിസ്ഥിതി   പ്രകൃതി വിഭവങ്ങളുടെ സരക്ഷണം ഉറപ്പാക്കിയാണ്‌ ജില്ല പഞ്ചായത്ത്‌ എൽഡിഎഫ്‌ പ്രകടനപത്രിക.  വിഭവസാധ്യതകളും വികസനപ്രശ്നങ്ങളും പരിഗണിച്ചുള്ള  നിർദേശങ്ങളാണ് പ്രകടനപത്രികയിൽ. സുജലം, സുഫലം, സുസ്ഥിരം പരിപ്രേക്ഷ്യത്തിലൂന്നിയ  16 ഇന പദ്ധതികൾ‌. കൃഷി, മൃഗസംരക്ഷണം, ജലത്തിന്റെ ശാസ്‌ത്രീയ വിനിയോഗം എന്നിവ ലക്ഷ്യം വച്ച്.  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായുള്ള കാർഷികമേഖലയുടെ വളർച്ചയാണ് സുഫലം ലക്ഷ്യമിടുന്നത്‌.  സാമൂഹ്യനീതി ഉറപ്പാക്കി പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട്, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സേവനങ്ങളുടെ ഗുണനിലവാരമുയർത്തലുമാണ് സുസ്ഥിരം. 
സുഭിക്ഷ: ഭക്ഷ്യവസ്തു ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഉൾക്കൊണ്ടുള്ള പരിപാടിയാണിത്. തരിശുരഹിത തൃശൂർ, സമഗ്ര കോൾ വികസനപരിപാടി എന്നിവ നടപ്പിലാക്കും. 
ഫലസമൃദ്ധി: ഓരോ വർഷവും പത്ത് ലക്ഷം ഫലവൃക്ഷ തൈ വിതരണം ചെയ്യും. മത്സ്യം, മാംസം, മുട്ട, പാൽ എന്നിവയുടെ ഉൽപ്പാദനം വർധിപ്പിച്ച് സ്വയംപര്യാപ്തത. 
ജലരക്ഷ ജീവരക്ഷ: മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങളാണ്‌ ലക്ഷ്യം‌. തോടുകളും പുഴകളും നവീകരിക്കും. 
ഭവനം: സമ്പൂർണ പാർപ്പിട പദ്ധതി.  ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വീടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും വാസയോഗ്യമായ പാർപ്പിടം. 
വിജ്ഞാൻ സാഗർ: വിദ്യാർഥികൾക്ക് പഠിക്കാനും, ഗവേഷണം ചെയ്യാനും, ശാസ്ത്രജ്ഞരോട് സംവദിക്കാനുമുള്ള കേന്ദ്രമാക്കും.  ‘വിദ്യാകിരൺ' സമഗ്ര വിദ്യാപോഷണ പരിപാടി. 
ആരോഗ്യം: കാൻസർ രോഗം  കണ്ടെത്താനും ചികിത്സ നല്കാനും ‘കാൻ' തൃശൂർ  'മനസ്സ്'  പന്ഥാവ്: ജില്ലാപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും കീഴിലുള്ള റോഡുകൾ മെച്ചപ്പെടുത്തുന്നതിനായുള്ള സമഗ്ര ജില്ല റോഡ് പ്ലാൻ.  
സ്നേഹിത: വനിതകളുടെ നൈപുണ്യം വർധിപ്പിക്കുന്നതിനും, തൊഴിൽ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികൾ. ഒരു ലക്ഷം പേർക്ക് ലാപ്ടോപ്പ്. 
ബാല്യ: ബാല സൗഹൃദ ജില്ല. എല്ലാ അങ്കണവാടികളും ഹൈടെക്കാക്കും. എല്ലാ അങ്കണവാടികൾക്കും കെട്ടിടം. 
 ചൈതന്യ:  ജില്ല  ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ഇടപെടൽ. 
പ്രത്യാശ: വയോജനങ്ങളുടെ  ജീവിതം ആഹ്ലാദകരമാക്കാനുള്ള നടപടി. 
ശുചിപൂർണ: മാലിന്യമുക്ത തൃശൂർ വിവിധ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളുമായി ചേർന്ന് ജില്ലയെ മാലിന്യമുക്തമാക്കാനുള്ള ഇടപെടലുകൾ. കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കും. അംഗീകൃത അറവുശാലകൾക്ക്‌  കിഫ്‌ബി ഫണ്ട്.  
സാകല്യം: പട്ടികജാതി ,വർഗ സമഗ്രപദ്ധതി. ഭക്ഷണം, വസ്ത്രം, പാർപ്പിടം, കുടിവെള്ളം മുതലായവ നിറവേറ്റുന്നതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കും.  കലാപാരമ്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്ര പദ്ധതി. 
സംരംഭ: യുവാക്കളുടെ തൊഴിലില്ലായ്മ പ്രധാന പ്രശ്നം. പ്രവാസികളുടെ കഴിവും പ്രയോജനപ്പെടുത്തണം.  നൈപുണ്യ വർധനയ്ക്കും‌ സംരംഭകശേഷി ഉയർത്തുന്നതിനായുള്ള സാമ്പത്തികസഹായവും  സാങ്കേതികസഹായവും ലഭ്യമാക്കുന്ന പദ്ധതി. 
ജലസഞ്ചാരം:  ടൂറിസം സാദ്ധ്യതകളെ  പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി. പ്രാദേശിക ഭക്ഷണങ്ങൾ, പ്രാദേശിക ഉല്പന്നങ്ങൾ എന്നിവ സഞ്ചാരികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ. 
സർഗ: മുഴുവൻ വായനശാലകളും ഹൈടെക്കാക്കും. വായനശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കലാ സാംസ്കാരിക കൂട്ടങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള  പരിപാടികൾ. 
കളിത്തട്ട്: കായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കുന്ന പരിപാടികൾ. കളിക്കളങ്ങൾ ഉണ്ടാക്കുന്നതിന് സഹായം.  കായിക ഇനങ്ങൾക്ക് ജില്ലാ ടീം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top