31 October Saturday
ജാഗ്രതപ്പെട്ടേ മതിയാകൂ

ഒറ്റദിനത്തിൽ 808പേർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020
 
തൃശൂർ
റെക്കോഡുകൾ മറികടന്ന്‌ ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒരോ ദിവസവും കടന്നുപോകുന്നത്‌ തീവ്രവ്യാപന സാധ്യതയിലൂടെ. സമ്പർക്ക വ്യാപനം കൂടുന്നതും ഉറവിടമറിയാത്ത രോഗികളുണ്ടാകുന്നതും ആശങ്ക പടർത്തുന്നു. 
ബുധനാഴ്ച മാത്രം 808 പേർക്കാണ്‌ രോഗം സ്ഥീരികരിച്ചത്‌. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. 799 പേർക്കും‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 17 കേസുകളുടെ ഉറവിടം അറിയില്ല. ബുധനാഴ്ച 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13641 ആണ്. അസുഖബാധിതരായ 7989 പേരാണ് ആകെ രോഗമുക്തരായി ആശുപത്രി വിട്ടത്‌.
സമ്പർക്ക ക്ലസ്റ്ററുകൾ : വലപ്പാട് മണപ്പുറം ക്ലസ്റ്റർ 5, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 2, ജനറൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 761. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ്‌ ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 46 പുരുഷൻമാരും 52 സ്ത്രീകളും 10 വയസ്സിന് താഴെ 29 ആൺകുട്ടികളും 26 പെൺകുട്ടികളുമുണ്ട്.
2234 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.
9788 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 328 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്.  4188 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4780 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 156491 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 482 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 
87 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർവഴി കൗൺസലിങ്‌ നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 320 പേരെ സ്‌ക്രീനിങ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top