Deshabhimani

6.90 കോടി രൂപയുടെ സംരംഭക വായ്‌പ ലഭ്യമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 12:05 AM | 0 min read

തൃശൂർ
തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും ചേർന്ന് സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പിൽ 6.90 കോടി രൂപയുടെ  സംരംഭക വായ്‌പകൾക്ക് ശുപാർശ നൽകി. തൃശൂർ കേരളാബാങ്ക് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 108 പ്രവാസിസംരംഭകർ പങ്കെടുത്തു. ഇവരിൽ 63 പേരുടെ പദ്ധതികൾക്ക് കാനറാ ബാങ്ക് വഴിയും ഏഴ്‌  പേർക്ക് മറ്റു ബാങ്കുകൾ മുഖേനയുമാണ് നോർക്ക വഴി വായ്‌പയ്‌ക്ക്‌ ശുപാർശ നൽകിയത്.  18 പേരുടെ അപേക്ഷ പുനഃപരിശോധനയ്‌ക്കു ശേഷം പരിഗണിക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻഡിപിആർഇഎം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്‌ത്‌ നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക്‌ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി.


deshabhimani section

Related News

View More
0 comments
Sort by

Home