03 August Monday
28 പേർക്ക് രോഗമുക്തി

60 പേർക്കുകൂടി; 51 പേർക്ക്‌ സമ്പർക്കത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 തൃശൂർ 

വെള്ളിയാഴ്ച 60 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തരായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 51 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒമ്പത്‌ പേർ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്. 
469 പേരാണ്‌ രോഗം സ്ഥിരീകരിച്ച്‌ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്‌. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1457 പേർക്കാണ്‌‌ കോവിഡ് പോസിറ്റീവായത്‌. ഇതിൽ 965 പേർ രോഗമുക്തരായി. സമ്പർക്ക കേസുകൾ: ഇരിങ്ങാലക്കുട ക്ലസ്റ്റർ 14: കൊടകര സ്വദേശി (38, 28), നടത്തറ സ്വദേശികൾ (56, 65), പൂമംഗലം സ്വദേശികൾ (17, 83, 29,1, 55), മുരിയാട് സ്വദേശി (23), തൃക്കൂർ സ്വദേശി (30), ചേർപ്പ് സ്വദേശി (29), ഇരിങ്ങാലക്കുട സ്വദേശി (39), ഏറിയാട് സ്വദേശി (24). ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്റർ 8: പൂമംഗലം സ്വദേശി (67), വേളൂക്കര സ്വദേശി (30), വേളൂക്കര സ്വദേശി (42), ഇരിങ്ങാലക്കുട സ്വദേശികൾ (23, 23), മുരിയാട് സ്വദേശി(24, 31, 22).
പട്ടാമ്പി ക്ലസ്റ്റർ 4: വളളത്തോൾനഗർ സ്വദേശി (34), കടവല്ലൂർ സ്വദേശി (52, 31), കാട്ടാകാമ്പാൽ സ്വദേശി (14). ചാലക്കുടി ക്ലസ്റ്റർ 2 : ചാലക്കുടി സ്വദേശി (55, 55). ഉറവിടമറിയാത്ത കടവല്ലൂർ സ്വദേശി (52), കൊടുങ്ങല്ലൂർ സ്വദേശി (36) എന്നിവർക്കും‌ സമ്പർക്കത്തിലൂടെ രോഗം പകർന്നു.
തൃശൂർ കോർപറേഷൻ സ്വദേശികൾ (33, 43, 62), വാടാനപ്പളളി  സ്വദേശി (44), അയ്യന്തോൾ സ്വദേശി (58), മാടക്കത്തറ സ്വദേശി (22), കുന്നംകുളം സ്വദേശി (44), തൃക്കൂർ സ്വദേശി (44), കൊടകര സ്വദേശി (24), കൊടുങ്ങല്ലൂർ സ്വദേശികൾ (11, 13, 46, 23), വടക്കാഞ്ചേരി സ്വദേശി (69), പുത്തൻചിറ സ്വദേശികൾ (43, 22), അടാട്ട് സ്വദേശികൾ (63, 60), കാട്ടാകാമ്പാൽ സ്വദേശികൾ (50, 30), അഴീക്കോട് സ്വദേശി (26) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു.
 ഷാർജയിൽ നിന്ന് വന്ന പരവൂർ സ്വദേശി(30), ഖത്തറിൽനിന്ന് വന്ന മണലൂർ സ്വദേശി (42), മഹാരാഷ്ട്രയിൽ നിന്ന് വന്ന തൃശൂർ സ്വദേശി(28), ദുബായിൽനിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി (46), തൃശൂർ കോർപറേഷൻ സ്വദേശി (31),തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (58), മസ്‌കത്തിൽ നിന്ന് വന്ന തൈക്കാട് സ്വദേശി (57), ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (32), തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി (45) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ആകെ നിരീക്ഷണത്തിലുള്ള 12216 പേരിൽ 11685 പേർ വീടുകളിലും 531 പേർ ആശുപത്രികളിലുമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top