18 September Wednesday

പുതിയ ഓഫീസ്‌ അനുവദിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
തൃശൂർ
മലയോര പട്ടയവിതരണത്തിന്‌ പുതിയ ഓഫീസും ജീവനക്കാരെയും അനുവദിക്കണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി   ആവശ്യപ്പെട്ടു. ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, കൊടകര, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങളിലായി നൂറുകണക്കിന്‌ കർഷകർക്കാണ്‌ സർക്കാരിന്റെ പുതിയ ഉത്തരവിന്റെ  അടിസ്ഥാനത്തിൽ പട്ടയം ലഭിക്കുക.   പട്ടയം വിതരണം ചെയ്യുന്നതിനുള്ള  നടപടി വേഗത്തിലാക്കണം. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്‌ പുതിയ  ഓഫീസും ജീവനക്കാരെയും   നിയമിക്കണം. തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്‌താവനകളും   സമരങ്ങളുമായി  കർഷകരെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള   ശ്രമങ്ങൾ  തിരിച്ചറിയണമെന്നും  കർഷകസംഘം ജില്ലാ കമ്മിറ്റി  അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌, എ എസ്‌ കുട്ടി, പി ആർ വർഗീസ്‌, എം എം അവറാച്ചൻ, അമ്പാടി വേണു, സെബി ജോസഫ്‌ പെല്ലിശേരി, കെ രവീന്ദ്രൻ, ടി ജി ശങ്കരനാരായണൻ, ടി കെ സുലേഖ, ഗീത ഗോപി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top