22 October Tuesday

മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോയി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
കയ്പമംഗലം
തീരദേശത്ത് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കമ്പനി കടവിൽനിന്ന് രണ്ട് വലയും 20 കിലോ  ഈയ്യവും മോഷണം പോയി. മേപ്പറമ്പിൽ ശിവദാസിന്റെ വീട്ടിൽനിന്നാണ് വലകൾ മോഷ്ടിച്ചത്. കാഞ്ഞിരപ്പറമ്പിൽ സജീവന്റെ വലകളിൽനിന്നാണ് ഈയ്യം മുറിച്ചു മാറ്റി കൊണ്ടുപോയത്. വലകൾക്ക് തൂക്കം കൂട്ടാനുപയോഗിക്കുന്ന ഈയ്യം, വല മുറിച്ചു മാറ്റിയാണ് മോഷ്ടിച്ചിട്ടുള്ളത്.   ആറ് മാസത്തിനിടെ നാലാം തവണയാണ് ഉപകരണങ്ങൾ മോഷണം പോകുന്നതെന്ന് ഇവർ  പറഞ്ഞു.   രണ്ടു മാസം മുമ്പ് കാര ഭാഗത്തുനിന്ന് എൻജിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മോഷണം പോയിരുന്നു.  കയ്പമംഗലം പൊലീസ്   അന്വേഷണമാരംഭിച്ചു.
പ്രധാന വാർത്തകൾ
 Top