17 August Wednesday

മലയോരഹർത്താൽ; എൽഡിഎഫ്‌ പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

എൽഡിഎഫ് മലയോര ഹർത്താലിലനോടനുബന്ധിച്ച് കോടാലിയിൽ നടന്ന പൊതുയോഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട് 
ബഫർസോൺ വിഷയത്തിൽ എൽഡിഎഫ് വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളിൽ വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താലിനെത്തുടർന്ന് എൽഡിഎഫ് പ്രവർത്തകർ മറ്റത്തൂരിൽ കോടാലി കേന്ദ്രീകരിച്ച്  പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ പി വിനോദ് അധ്യക്ഷനായി.  എം ആർ രഞ്ജിത്ത്‌, പി കെ കൃഷ്ണൻകുട്ടി, സി യു പ്രിയൻ, പി കെ രാജൻ, ഉമ്മുക്കുൽസു അസീസ് എന്നിവർ സംസാരിച്ചു.
വരന്തരപ്പിള്ളിയിൽ എൽഡിഎഫ് പ്രവർത്തകർ പൗണ്ടിൽനിന്നും വരാന്തരപ്പിള്ളി സെന്ററിലേക്ക് പ്രകടനവും തുടർന്ന് പൊതുയോഗവും നടത്തി. പൊതുയോഗം എൻ എം സജീവൻ ഉദ്ഘാടനം ചെയ്തു. അഖിൽ ബാബു അധ്യക്ഷനായി. സന്തോഷ്‌ തണ്ടാശേരി, പുഷ്പ കൃഷ്ണൻകുട്ടി, വി എ റഷീദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top