14 August Friday

സിപിഐ എം, -ഡിവൈഎഫ്ഐ പ്രവർത്തകർ തുണയായി - വയോധികർക്ക് വീടും വെളിച്ചവുമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 

ചാലക്കുടി
അതിരപ്പിള്ളി പഞ്ചായത്തിൽ അഞ്ച-ാം വാർഡിലെ  പ്രായമായ അമ്മയുടെയും മകളുടെയും  ദുരിത ജീവിതത്തിന് സമാശ്വാസമായി സിപിഐ എം, - ഡിവൈഎഫ്ഐ പ്രവർത്തകർ.  തകർന്നു തുടങ്ങിയ,  വൈദ്യുതിപോലുമില്ലാത്ത വീട്ടിൽ കഴിയുകയായിരുന്നു  കാട്ടുപറമ്പിൽ ദേവയാനിയും (81), മകൾ മണിയും (61). ഇവരുടെ  ജീവിതത്തെക്കുറിച്ചറിഞ്ഞ സിപിഐ എം, - ഡിവൈഎഫ്ഐ പ്രവർത്തകർ വിവരം ബി ഡി ദേവസി എംഎൽഎയുടെയും ബ്ലോക്ക് പഞ്ചായത്ത് വൈസ്‌  പ്രസിഡന്റ്‌ അഡ്വ. ബിജു വാഴക്കാലയുടെയും ശ്രദ്ധയിൽപ്പെടുത്തി.  
തുടർന്ന് വയർമെൻ അസോസിയേഷൻ ചാലക്കുടി യൂണിറ്റിലെ പ്രവർത്തകർ വീട് വൈദ്യുതീകരിച്ചു. സിപിഐ എം, -ഡിവൈഎഫ്ഐ പ്രവർത്തകർ വീട് പുതുക്കിപ്പണിതു. കെഎസ്ഇബി അസി. എൻജിനിയറുടെ നേതൃത്വത്തിൽ  കണക്ഷൻ നൽകിയതോടെ ദേവയാനിയുടെയും മണിയുടെയും ജീവിതത്തിൽ വെളിച്ചമെത്തി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമ്മ വർഗീസ് സ്വിച്ച് ഓൺ ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌  പ്രസിഡന്റ്‌ അഡ്വ. ബിജു വാഴക്കാല, ഉണ്ണികൃഷ്ണൻ പാലപ്പെട്ടി തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top