05 August Wednesday
ഇന്ധനവില വർധന

ഓട്ടോ ടാക്‌സി തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തൊട്ടിപ്പാളിൽ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ഓട്ടോ റിക്ഷ കെട്ടിവലിച്ച് നടത്തിയ സമരം

തിരുവനന്തപുരം

ഇന്ധന വിലവർധനയ്‌ക്കെതിരെ ഓട്ടോ–- ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. 
തിരുവനന്തപുരത്ത്‌ രാജ്‌ഭവനു മുന്നിലും സംസ്ഥാന വ്യാപകമായി ഏരിയാ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലുമായിരുന്നു പ്രതിഷേധം. സംസ്ഥാനത്താകെ 8763 കേന്ദ്രങ്ങളിൽ സമരം നടന്നു.   
രാജ്‌ഭവനു മുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു.  എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ്‌ സുനിൽകുമാർ  പി രാജേന്ദ്രകുമാർ, കെ ജയമോഹൻ, നാലാഞ്ചിറ ഹരി, എ സൂസി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു.
ജില്ലയിൽ 205 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി.
തൃശൂർ പൂങ്കുന്നത്ത്‌ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കൂർക്കഞ്ചേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, അയ്യന്തോളിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ഷാജൻ, അഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ, ചെമ്പൂക്കാവിൽ യൂണിയൻ ജനറൽ സെക്രട്ടറി കെ വി ഹരിദാസ്‌, മുണ്ടൂരിൽ യൂണിയൻ പ്രസിഡന്റ്‌ പി കെ പുഷ്‌പാകരൻ, കുന്നംകുളത്ത്‌ പി ജി ജയപ്രകാശ്‌, മാളയിൽ പി കെ വിജയൻ, ചാവക്കാട്ട്‌ വി പി അബു, ചാലക്കുടിയിൽ ഇ എ ജയതിലകൻ, മുല്ലശേരിയിൽ ടി ഐ ചാക്കോ, പഴുവിൽ പി കെ ശശീന്ദ്രൻ, ഗുരുവായൂരിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ ടി ടി ശിവദാസ്‌,  കൊടുങ്ങല്ലൂരിൽ എ എസ്‌ സിദ്ധാർഥൻ, നെന്മണിക്കരയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ്‌ ബൈജു, തൃക്കൂരിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ പി പോൾ, ദേശമംഗലത്ത്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ കെ മുരളീധരൻ, ചെറുതുരുത്തിയിൽ ടി സുബ്രഹ്മണ്യൻ, പുതുക്കാട്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി കെ ശിവരാമൻ, ഇരിങ്ങാലക്കുടയിലെ വിവിധ കേന്ദ്രങ്ങളിൽ കെ എ ഗോപി, വി എ മനോജ്‌കുമാർ, കെ അജയ്‌കുമാർ, പഴയന്നൂരിൽ പി എ ബാബു, തിരുവില്വാമലയിൽ കെ പി ഉമാശങ്കർ, എളനാട്‌ ഇ എൻ വാസുദേവൻ, കൊണ്ടാഴിയിൽ ഗോകുലൻ തുടങ്ങിയവർ ഉദ്‌ഘാടനം ചെയ്‌തു. 
 
പുതുക്കാട് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ശിവരാമൻ , കൊടകരയിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ സി വേലായുധൻ, പറപ്പൂക്കര തൊട്ടിപ്പാളിൽ പി ആർ രാജൻ തുടങ്ങിയവർ ഉദ്‌ഘാടനം ചെയ്‌തു. 
വ്യാപാരി വ്യവസായി സമിതി കൊടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുതുക്കാട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി എം എ ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു.
കൊവിഡ്‌ കണ്ടൈൻമെന്റ്‌ സോണുകളിൽ സമരം ഒഴിവാക്കിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top